Click to learn more 👇

വീട്ടിനുള്ളില്‍ അധ്യാപികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


 

മലപ്പുറത്ത് അധ്യാപികയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് കൊളത്തൂർ നീറ്റാണിമ്മലിലെ ആബിദയെ (35) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി നഗരത്തിലെ ഗവ.എല്‍പി സ്‌കൂള്‍ അധ്യാപികയാണ് ആബിദ.

അധ്യാപകനായ ഭർത്താവ് ഷാജുദ്ദീൻ പുറത്തേക്കു പോയതായിരുന്നു. മക്കള്‍ മദ്രസയിലേക്ക് പോയതിനു ശേഷമാണ് സംഭവം സംഭവിച്ചത്. മദ്രസ വിട്ടെത്തിയ മക്കളാണ് ഉമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരച്ചില്‍ കേട്ട് സമീപത്തുള്ള വീട്ടുകാർ ഓടിയെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കൊണ്ടോട്ടി പൊലീസ് കേസെടുത്തു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.