Click to learn more 👇

'കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ'; എസ്‌എഫ്‌ഐയെ പരിഹസിച്ച്‌ വി ശിവൻകുട്ടി; വീഡിയോ കാണാം


 

പ്ലസ് വണ്‍ സീറ്റ് ക്ഷാമവുമായി ബന്ധപ്പെട്ട എസ്‌എഫ്‌ഐയുടെ സമരത്തെ പരിഹസിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.


കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ ഉഷാറായി വരട്ടെയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അവർ എന്താണ് മനസിലാക്കിയതെന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.




പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐയും സമരരംഗത്തേക്ക് ഇറങ്ങിയിരുന്നു. മലപ്പുറം കളക്‌ടേറ്റിലേക്ക് ഇന്ന് നടത്തിയ മാർച്ച്‌ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ അഫ്‌സലാണ് ഉദ്ഘാടനം ചെയ്തത്. 


ഇടതുപക്ഷ സർക്കാരില്‍ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങള്‍ സമരം ചെയ്യാത്തത്. എന്നാല്‍ ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഫ്‌സല്‍ ആവശ്യപ്പെട്ടു.


പ്ലസ് വണ്‍ ക്ലാസ് ആരംഭിച്ച ഇന്ന് വിവിധ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം അരങ്ങേറിയിരുന്നു. മലപ്പുറം മേഖലാ ഹയർ സെക്കൻഡറി ഉപഡയറക്ടറുടെ ഓഫീസ് എം എസ് എഫ് - കെ എസ് യു പ്രവർത്തകർ ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. 


മലപ്പുറം ടൗണില്‍ ഫ്രട്ടേണിറ്റി പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് ആർ ഡി ഡി ഓഫീസില്‍ കെ എസ് യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. കൊല്ലത്തും വയനാട്ടിലും കെ എസ് യു പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക