കളയിക്കാവിള കൊലപാതകക്കേസില്‍ വഴിത്തിരിവ്. ദീപുവിനെ കൊലപ്പെടുത്തി കവര്‍ന്ന പണത്തില്‍ വലിയൊരു ഭാഗം പ്രതി അമ്ബിളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി
ഏഴു ലക്ഷം രൂപയാണ് കണ്ടെടുത്തത്. 10 ലക്ഷം രൂപയാണ് കാറിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ ബേഡ് ഉപയോഗിച്ചാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
പ്രതിക്ക് സര്‍ജിക്കല്‍ ബ്ലേഡ് നല്‍കിയ നെയ്യാറ്റിന്‍കര സ്വദേശിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സര്‍ജിക്കല്‍ ബ്ലേഡ് പ്രതി അമ്ബിളിയുടെ മലയത്തെ വീടിന് സമീപത്തു നിന്നും കണ്ടെടുത്തു.
കാറില്‍ അമ്ബിളിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതിനാലാണ് പ്രതി അമ്ബിളി അടിക്കടി മൊഴിമാറ്റുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
കാറില്‍ നിന്നും കാണാതായ 10 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന മൂന്നു ലക്ഷം രൂപ എവിടെയാണെന്ന് വ്യക്തതയില്ല.