അതീവസുരക്ഷാ ജയിലിനുള്ളില്‍ വെച്ച് തടവുപുള്ളിയുമായി വനിതാ ജയില്‍ ഉദ്യോഗസ്ഥ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ട വീഡിയോ പുറത്തുവന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
തെക്കന്‍ ലണ്ടനിലെ എച്ച്.എം.പി വാന്‍ഡ്സ്വര്‍ത്ത് ജയിലിലെ വീഡിയോ ദൃശ്യത്തില്‍ ഉദ്യോഗസ്ഥ ഔദ്യോഗിക യൂണിഫോമിലാണ്. തെക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ കാറ്റഗറി എ വിഭാഗത്തില്‍ പെടുന്ന ജയിലില്‍ വെച്ച്, പേര് വെളിപ്പെടുത്താത്ത ജയില്‍ പുള്ളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യമാണ് പുറത്തു വന്നത്.
അടുത്തിടെ എടുത്തതാണ് ഈ വീഡിയോ എന്ന് മനസ്സിലാക്കുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെല്ലിനകത്ത് വെച്ച് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍, സെല്ലിലെ സഹതടവുകാരന്‍ ഇത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നത്രെ.
വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍, നമ്മള്‍ ചരിത്രം സൃഷ്ടിക്കുകയാണെന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. അതിനിടയില്‍ സെല്ലിനകത്തേക്ക് ആരോ വരാന്‍ ശ്രമിക്കുമ്ബോള്‍, ഒരു മിനിറ്റ് കാത്തു നില്‍ക്കാന്‍ വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി പറയുന്നതും കേള്‍ക്കാം.
ഏതായാലും, ഈ സംഭവത്തിനെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന ലിന്‍ഡ ഡിസൂസ എന്ന 31 കാരി സംഭവം വിവാദമായതിനെ തുടര്‍ന്ന് ജയിലിലെ ജോലി രാജി വെച്ചതായാണ് അറിയാന്‍ കഴിയുന്നത്. തന്റെ ജീവിത ശൈലിയും ജോലിയുമായി കൂട്ടിക്കുഴക്കരുതെന്ന് ലിന്‍ഡയ്ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് അവരുടെ സഹോദരി ആന്‍ഡ്രിയ പറഞ്ഞു. ഏതായാലും, ഇപ്പോള്‍ അവര്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണെന്നും ആന്‍ഡ്രിയ പറഞ്ഞു.
എല്ലാ പരിമിതികളും ലംഘിച്ചുകൊണ്ടുള്ള ലൈംഗികബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന, കഴിഞ്ഞവര്‍ഷം ചാനല്‍ 4 സംപ്രേഷണം ചെയ്ത 'ഓപ്പണ്‍ ഹൗസ്: ദി ഗ്രെയ്റ്റ് സെക്‌സ് എക്‌സ്പെരിമെന്റ്' എന്ന പരിപാടിയില്‍ ലിന്‍ഡയും ഭര്‍ത്താവ് നാഥനും പങ്കെടുത്തിരുന്നതായും സഹോദരി പ്യുറയുന്നു. തന്റെ സഹോദരിയുടെ ആരാധകരെ തന്റെ സാമൂഹ്യമാധ്യമ പേജുകളില്‍ നിന്നും ബ്ലോക്ക് ചെയ്യാന്‍ ഏറെ ക്ലേശിച്ചതായും ലണ്ടനില്‍ പേഴ്‌സണല്‍ ട്രെയിനറായി ജോലി ചെയ്യുന്ന ആന്‍ഡ്രിയ പറഞ്ഞു.
ഒണ്‍ലി ഫാന്‍സ് അക്കൗണ്ടും ലിന്‍ഡക്കുള്ളതായി സംശയിക്കുന്നുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.