Click to learn more 👇

ജീവിതത്തില്‍ അല്പം സാഹസികത ആവാം; ബോള്‍ഡ് ലുക്കില്‍ എസ്തര്‍ ചിത്രങ്ങൾ കാണാം


 ബാലതാരമായെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍.

നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെടുന്നത്. 


ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ഇളയ മകള്‍ ആയിട്ടായിരുന്നു എസ്തര്‍ ചിത്രത്തില്‍ എത്തിയത്. താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടി. പിന്നീട് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ഹാസന്റെ മകളായും എസ്തര്‍ അഭിനയിച്ചു.

ഇപ്പോഴിതാ എസ്തര്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. 

തന്റെ വിദേശ യാത്രയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. മോണോക്കിനിയണിഞ്ഞാണ് ചിത്രങ്ങളില്‍ എസ്തര്‍ എത്തിയിരിക്കുന്നത്. അതിസുന്ദരിയാണ് ചിത്രങ്ങളില്‍ എസ്തര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് എസ്തറിന്റെ ഈ ബോള്‍ഡ് ലുക്ക് തീരെ പിടിച്ചിട്ടില്ലെന്നതാണ് വസ്തുത. നിരവധി പേരാണ് താരത്തിന് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തറിന് പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലാണ് താരം കൂടുതലും വിമര്‍ശനങ്ങള്‍ കേള്‍ക്കാറുള്ളത്. മോഡേണ്‍ വസ്ത്രങ്ങളിലുള്ള എസ്തറിന്റെ ചിത്രങ്ങള്‍ക്ക് താഴെ മോശം കമന്റുകളാണ് എപ്പോഴും വരാറുള്ളത്. 

ഇപ്പോഴും എസ്തറിനെ ദൃശ്യത്തിലെ കൊച്ചുകുട്ടിയായിട്ടാണ് പലരും കാണുന്നത്. എസ്തറിന്റെ വ്യക്തി സ്വാതന്ത്രത്തേയോ വസ്ത്ര സ്വാതന്ത്ര്യത്തേയോ മനസിലാക്കാനോ അംഗീകരിക്കാനോ പലരും തയ്യാറാകുന്നില്ലെന്നാണ് പ്രശ്‌നം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക