Click to learn more 👇

മാനസിക സമ്മര്‍ദവും പേശീവേദനയും കുറയ്ക്കാന്‍ !! ഉപ്പിട്ടൊന്നു കുളിച്ചാലോ?


 

മാനസിക സമ്മര്‍ദ്ദവും ശരീരത്തിലെ പേശികളിലുണ്ടാകുന്ന വേദനയും കുറയ്ക്കാന്‍ കുളിക്കുന്ന വെള്ളത്തില്‍ അല്‍പ്പം ഉപ്പ് ചേര്‍ത്താല്‍ മതിയെന്ന് റിപ്പോര്‍ട്ട്.


ഇങ്ങനെ ചെയ്യുന്നത് ശരീരത്തെയും മനസിനെയും ശാന്തമാക്കാന്‍ ഇതിന് സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുളിക്കുന്ന വെള്ളത്തില്‍ ഉപ്പ്, പ്രത്യേകിച്ച്‌ എപ്‌സം സാള്‍ട്ട് ചേര്‍ത്ത് കുളിക്കുന്നത് നടുവേദന കുറയ്ക്കുമെന്ന് എല്ലുരോഗ വിദഗ്ധനായ ഡോ. അഖിലേഷ് യാദവ് പറഞ്ഞു.

''മഗ്നീഷ്യം സള്‍ഫേറ്റ് കൊണ്ട് നിര്‍മ്മിക്കപ്പെട്ടവയാണ് എപ്‌സം സാള്‍ട്ട്. ചെറുചൂട് വെള്ളത്തില്‍ എപ്‌സം സാള്‍ട്ട് ചേര്‍ക്കുന്നത് മഗ്നീഷ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. ഇത് ശരീരത്തിലെ നീർവീക്കം കുറച്ച്‌ പേശിവേദനയ്ക്ക് ആശ്വാസം പകരുകയും ചെയ്യും. മസിലുകള്‍ക്കുണ്ടാകുന്ന വേദന കുറയ്ക്കാനും ടെന്‍ഷന്‍ ഇല്ലാതാക്കാനും ഉപ്പുവെള്ളത്തില്‍ കുളി സഹായിക്കും,'' അഖിലേഷ് പറഞ്ഞു.


ഉപ്പുവെള്ളത്തില്‍ കുളിയുടെ അഞ്ച് ഗുണങ്ങള്‍;


1. പേശീ കാഠിന്യവും സന്ധി വേദനയും ഇല്ലാതാക്കും; പേശീകാഠിന്യം കുറച്ച്‌ മസിലുകളെ വിശ്രമാവസ്ഥയിലേക്ക് കൊണ്ടുവരാനും നീർവീക്കം കുറയ്ക്കാനും ഉപ്പുവെള്ളത്തില്‍ കുളിക്കുന്നത് സഹായിക്കും. സന്ധിവാതം പോലെയുള്ള രോഗങ്ങളുള്ളവര്‍ക്ക് ഉപ്പുവെള്ളത്തില്‍ കുളി ആശ്വാസം പകരും.

2. മാനസിക സമ്മര്‍ദ്ദം കുറയ്ക്കും; ഉപ്പുവെള്ളത്തില്‍ കുളിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ജലവും ഉപ്പിലെ ധാതുക്കളും ചേര്‍ന്നുള്ള മിശ്രിതം സ്‌ട്രെസ് റിലീവിംഗ് സംവേദകങ്ങള്‍ പുറപ്പെടുവിക്കാന്‍ തലച്ചോറിനെ സഹായിക്കും.


3. രക്തചംക്രമണം വർധിപ്പിക്കും: ശരീരത്തിലെ രക്തചംക്രമണം ത്വരിതപ്പെടുത്താന്‍ ഉപ്പുവെള്ളത്തില്‍ കുളിക്കുന്നത് സഹായിക്കും. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നിങ്ങളുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.


4. നല്ല ഉറക്കം പ്രദാനം ചെയ്യുന്നു; ശരീരത്തിലെ മെലാടോണിന്റെ ഉത്പാദനം വര്‍ധിപ്പിച്ച്‌ നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കാന്‍ ഉപ്പുവെള്ളത്തില്‍ കുളി സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

5. ത്വക് രോഗങ്ങള്‍ തടയും: എക്‌സിമ,സോറിയാസിസ്, തുടങ്ങിയ ചര്‍മ്മ രോഗങ്ങളെ ചെറുക്കാന്‍ ഉപ്പുവെള്ളത്തില്‍ കുളിക്കുന്നത് ഉത്തമമാണ്.

ഉപ്പുവെള്ളത്തില്‍ കുളിക്കുന്നതിന് മുമ്ബ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ചെറുചൂടുള്ള വെള്ളം ബക്കറ്റില്‍ പകുതിയോളം നിറയ്ക്കുക.


റോക് സാള്‍ട്ടോ, എപ്‌സം സാള്‍ട്ടോ വെള്ളത്തില്‍ ചേര്‍ക്കുക. ഉപ്പ് വെള്ളത്തില്‍ അലിഞ്ഞ് ചേരുന്നത് വരെ കാത്തിരിക്കുക.


ശേഷം വെള്ളം ഉപയോഗിച്ച്‌ കുളിച്ചു തുടങ്ങുക.


കണ്ണിലും തലമുടിയിലും ഉപ്പുവെള്ളം ഒഴിക്കരുത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക