കുവൈറ്റിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളായ നാലുപേർ മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍, ഭാര്യ ലിനി എബ്രഹാം ഇവരുടെ മക്കള്‍ ഐസക്, ഐറിൻ എന്നിവരാണ് മരിച്ചത്.
അബ്ബാസിയയിലെ അല്‍ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇന്നലെ രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. നാട്ടില്‍ നിന്ന് തിരിച്ചെത്തിയ കുടുംബം മുറിക്കത്ത് ഉറങ്ങാൻ കിടന്നപ്പോള്‍ എസിയില്‍ നിന്ന് പുക ശ്വസിച്ച് മരിച്ചതാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
ഷോർട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കുവൈറ്റ് അഗ്നിരക്ഷാ സേന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അവധിക്ക് നാട്ടിലായിരുന്ന കുടുംബം ഇന്നലെയാണ് കുവൈറ്റില്‍ തിരിച്ചെത്തിയത്.