കഴിഞ്ഞ ഏതാനും നമ്മുടെ നാട്ടിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ വന്യജീവി ആക്രമണം അതിരൂക്ഷമായി വരുകയാണ്.
ഇവയുടെ കടന്നുകയറ്റം നിയന്ത്രണ വിധേയമാകാത്തതുകൊണ്ട് തന്നെ ആളുകള്‍ കടുത്ത ജാഗ്രതയിലാണ്.
അവയുടെ സാന്നിധ്യം ജനവാസമേഖലയില്‍ ഉണ്ടെന്ന് തോന്നിയാല്‍ തന്നെ ആളുകള്‍ ഒന്നെങ്കില്‍ വനം വകുപ്പിനെ അറിയിച്ച് അതിനെ പിടികൂടാനോ അല്ലെങ്കില്‍ ആളെ കൂട്ടി അതിനെ കാട്ടിലേക്ക് തന്നെ കയറ്റിവിടാനോ ശ്രമിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സംഭവം മധ്യപ്രദേശില്‍ നടന്നു. ഇതിന്റെ ഒരു വീഡിയോ ക്ലിപ്പ് സമൂഹ മധ്യമത്തില്‍ വൈറലായി.
ഒരു കൃഷിത്തോട്ടത്തില്‍ കണ്ടെത്തിയ ഈ പുലിക്കൊപ്പം ആളുകള്‍ സെല്‍ഫി എടുക്കാനും അതിനെ അടുത്തുനിന്ന് കാണാനും മത്സരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. പുലിക്ക് സമീപത്തെ മരത്തിന്റെ പിറകില്‍ നിന്നും ആരോ ചിത്രീകരിച്ച വീഡിയോയാണ് വൈറലായത്. ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നേപാനഗര്‍ പ്രദേശത്തുള്ള നയാ ഖേരയില്‍ നിന്നാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
കൃഷിയിടത്തില്‍ വിശ്രമിക്കുന്ന പുലിയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പുലിക്കരക്കിലെത്തിയ നാട്ടുകാരില്‍ ചിലര്‍ പുലി അക്രമാസക്തന്‍ അല്ലെന്നും ആക്രമിക്കാനുള്ള സാധ്യത കുറവാണെന്നും തിരിച്ചറിഞ്ഞു. ഈ വാര്‍ത്ത കാട്ടുതീ പോലെ പ്രദേശത്ത് പടര്‍ന്നതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് പുലിയെ കാണാനായി തടിച്ച് കൂടിയത്.
പുലിയെ കാണാനെത്തിയവര്‍ പുലിയോടൊപ്പം സെല്‍ഫി എടുക്കാനായി ശ്രമിക്കുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലിയെ കാണാനെത്തുന്നവരോട് 'പെട്ടെന്ന് വരാന്‍' വിളിച്ച് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.ആളുകള്‍ സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടുന്നത് കണ്ട ഭയന്ന പുലി കാട്ടിലേക്ക് തന്നെ ഓടി മറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമീപപ്രദേശങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ ആയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥനായ അജയ് സാഗര്‍ പറഞ്ഞു.
खेत में तेंदुआ देख Selfie लेने पहुंचे ग्रामीण, देखें Video#Leopard #Selfie #Vilagers #Nepanagar #MadhyaPradesh #MPNews pic.twitter.com/rShqUTlv9d
— INH 24X7 (@inhnewsindia) July 9, 2024
വനത്തോട് ചേര്‍ന്നുള്ള കൃഷിത്തോട്ടത്തിലാണ് പുലിയെ കണ്ടെത്തിയതെന്നും അത് കാട്ടിലേക്ക് തന്നെ മറഞ്ഞിരിക്കാനാണ് സാധ്യതയെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.