മഹാരാഷ്‌ട്രയിലെ തംഹിനി ഘട്ടിലെ ഒരു വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടിയ യുവാവിന്റെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം കണ്ടെത്തി.
38-കാരനാണ് റീല്‍സ് ചിത്രീകരിക്കാൻ വേണ്ടി സാഹസം കാട്ടിയത്. ചിഞ്ച്വാദിലെ പിംപ്രി സ്വദേശിയായ സ്വപ്നില്‍ ധവാഡെയാണ് ദാരുണമായി മരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയിലൂടെ പുറത്തുവന്നിട്ടുണ്ട്.
യുവാവ് മുൻ സൈനികനാണ്. 30 അംഗ സംഘത്തിനൊപ്പം ട്രെക്കിംഗിന് എത്തിയതാണ് ഇയാള്‍. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഞെട്ടിക്കുന്ന വീഡിയോയില്‍, ധവാഡെ വെള്ളച്ചാട്ടത്തിലേക്ക് ചാടിയ ശേഷം പാറയില്‍പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നത് കാണാം.എന്നാല്‍ ശക്തമായ ഒഴുക്കില്‍ ചുഴിയില്‍പ്പെട്ട യുവാവ് താഴേക്ക് പോവുകയായിരുന്നു.
ശിവദുർഗ് ട്രെക്കിംഗ് ക്ലബിലെ സന്നദ്ധപ്രവർത്തകരും സുരക്ഷാ സേനയും ചേർന്നാണ് യുവാവിനായി തെരച്ചില്‍ നടത്തിയത്. മംഗാവില്‍ നിന്ന് കണ്ടെത്തിയ ഇയാളുടെ മൃതേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.
Swapnil Dhawade, a resident of Bhosari washed away at a tourist point on the Plus valley trek route in Tamhini ghat on Saturday. Almost 48 hours have passed and the rescue teams are still carrying out a search. #Pune #Maharashtra pic.twitter.com/9o4gCt8IBo
— Ali shaikh (@alishaikh3310) July 1, 2024