Click to learn more 👇

കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യപ്രവര്‍ത്തകൻ പീഡിപ്പിച്ചതായി പരാതി


 ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.

പ്രതിയായ മഹേന്ദ്രൻ അടുത്തിടെ മറ്റൊരു ജില്ലയില്‍ നിന്ന് സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥനാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.


കഴിഞ്ഞ ഒരു മാസമായി പെണ്‍കുട്ടി ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്ക് എത്തുന്നുണ്ട്. സാധാരണയായി ആരോഗ്യപ്രവർത്തകയായിരുന്നു പെണ്‍കുട്ടിക്ക് ഫിസിയോതെറാപ്പി ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് ഫിസിയോതെറാപ്പി ചെയ്തത് മഹേന്ദ്രനായിരുന്നു. ഇതിനിടയിലാണ് പീഡനം നടന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ആരോഗ്യപ്രവർത്തകയെ വിവരം അറിയിച്ചത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിന് പരാതി നല്‍കുകയായിരുന്നു.

പ്രതി ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മഹേന്ദ്രനെതിരെ ബിഎൻഎസ് 75(1), 76,79 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക