Click to learn more 👇

അമിതവേഗത്തില്‍ പൊലീസുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച്‌ അപകടം; കണ്ണൂരില്‍ വഴിയാത്രക്കാരി മരിച്ചു


 കോഴിക്കോട്ടെ സ്വ മട്ടന്നൂര്‍ റോഡില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. മുണ്ടേരി വനിതാ സഹകരണ സംഘം ബില്‍ കലക്ടര്‍ ബി ബീനയാണ് മരിച്ചത്.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്‍ ലിതേഷ് ഓടിച്ച കാര്‍ ഇടിച്ചാണ് അപകടം.

ഏച്ചൂര്‍ കമാല്‍ പീടികയ്ക്ക് സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അമിത വേഗത്തില്‍ നിയന്ത്രണം വിട്ട കാര്‍ വഴിയാത്രക്കാരിയെ ഇടിച്ചതിനു ശേഷം ഏറെ മുന്‍പോട്ടു പോയാണ് നിന്നത്. നാട്ടുകാര്‍ ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറിന്റെ അമിത വേഗം വ്യക്തമാക്കുന്ന സിസിടിവി കാമറ ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ലിതേഷിനെതിരെ പൊലീസ് കേസെടുത്തു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ബീനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ഇന്‍ക്വസ്റ്റ് നടത്തി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക