Click to learn more 👇

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് 14കാരൻ മരിച്ചു


 അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.

ഫറോക്ക് സ്വദേശിയായ മൃദുല്‍ (13) ആണ് മരിച്ചത്. രാത്രി 11:30 യോടെയാണ് കുട്ടി മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ അടുത്തിടെ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം മൂന്നായി. ജൂണ്‍ 24നാണ് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ടോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു. ഫാറൂഖ് കോളേജിനടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. 


രണ്ടുദിവസത്തിന് ശേഷം തലവേദനയും ഛർദ്ദിയും ഉണ്ടായതിനെത്തുടർന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫർ ചെയ്തു. അവിടെ നിന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 

ഫാറൂഖ് ഹയർസെക്കൻഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നിന് നടക്കു. അജിത് പ്രസാദിന്റേയും ജ്യോതിയുടേയും മകനാണ്. സഹോദരൻ മിലൻ.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക