ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ വസ്ത്രം ധരിച്ച് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ധര്‍മ്മടം ഒഴയില്‍ ഭാഗം ഷഹര്‍ബാന്‍ ഹൗസില്‍ കോട്ടക്കണ്ടി ലിയാഖത്ത് -ഷഹറ ദമ്ബതികളുടെ മകന്‍ കെ.കെ. ആദിലി(14)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുളിക്കാനെന്നു പറഞ്ഞ് മുകളിലെ മുറിയിലേക്ക് പോയ ആദിലിനെ പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. മൃതദേഹത്തില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന മിഡിയും ടോപ്പുമാണ് കാണപ്പെട്ടത്. മാതാവ് പുറത്തുപോയ സമയത്താണ് സംഭവം.
വീട്ടില്‍ വല്യമ്മ മാത്രമാണ് സംഭവ സമയത്തുണ്ടായിരുന്നത്. പിതാവ് ലിയാഖത്ത് ഗള്‍ഫിലാണ്. വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. തലശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ആദില്‍. ഷിബില സെറിന്‍, സാഹിര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെല്‍പ്‌ലൈൻ നമ്ബരുകള്‍: 1056, 0471- 2552056)