കഴിഞ്ഞ രണ്ടു ദിവസമായി യുകെ മലയാളികളെ തേടി തുടര്‍ച്ചയായ മരണ വാര്‍ത്തകളാണ് എത്തുന്നത്.
നാലു വര്‍ഷം മുമ്ബ് യുകെയിലെത്തിയ അനീഷ് ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു കുടുംബസമേതം പ്രസ്റ്റണ്‍ ലങ്കെന്‍ഷെയറില്‍ കഴിഞ്ഞിരുന്നത്. ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്‌എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. ഭാര്യ ടിന്റു എന്‍എച്ച്‌എസ് നഴ്സാണ്.
രണ്ടു ദിവസം മുമ്ബ് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യ പൊലീസിനെ വിളിക്കുകയും തുടര്‍ന്ന് അനീഷിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞതിനു പിന്നാലെ വീട്ടിലെത്തിയ അനീഷ് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് ജീവനൊടുക്കിയത്.
ഇതു പൊലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സ്വത്ത് സംബന്ധമായ കാര്യങ്ങളും അന്ത്യോപചാര ചടങ്ങുകളും സംബന്ധിച്ചുള്ള കാര്യങ്ങളാണ് കുറിപ്പില്‍ അനീഷ് അവസാനമായി കുറിച്ചിരുന്നത്.
നാട്ടില്‍ ഇടുക്കി കട്ടപ്പന സ്വദേശിയാണ് അനീഷ് ജോയ്. കോണ്‍ഗ്രസ് മുന്‍ കട്ടപ്പന മണ്ഡലം മുന്‍ പ്രസിഡണ്ട് ജോയി പോരുന്നോലിയുടെ മകനാണ്.