Click to learn more 👇

സ്വര്‍ണം മാതാവിനെക്കൊണ്ട് മുത്തിച്ചാല്‍ ദോഷം മാറും; വീട്ടമ്മയെ കബളിപ്പിച്ച്‌ 12 പവൻ തട്ടിയ യുവതി അറസ്റ്റില്‍

 



ദോഷം മാറാൻ വീട്ടിലെ സ്വർണം മാതാവിനെക്കൊണ്ട് മുത്തിക്കണമെന്നു വിശ്വസിപ്പിച്ച്‌ പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടില്‍ നിന്നും 12 പവൻ സ്വർണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍.


പാലാ കൊല്ലപ്പള്ളി കടനാട് തെരുവുമ്ബറമ്ബില്‍ വീട്ടില്‍ സജിത ഷെറീഫിനെ(27) യാണ് കോട്ടയം ഈസ്റ്റ് എസ്‌എച്ച്‌ഒ യു.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.


ജൂലൈ 10ന് വൈകിട്ട് 4 മണിയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപ്പള്ളി ഇരവിനല്ലൂരിലെ വീട്ടിലെത്തിയ 2 യുവതികള്‍ വീട്ടമ്മയോട് വീട്ടില്‍ ദോഷങ്ങളുണ്ടെന്നും ഈ ദോഷങ്ങള്‍ അകറ്റാൻ പൂജ നടത്തണമെന്നും, ഇതിനായി വീട്ടിലെ സ്വർണം മാതാവിനെക്കൊണ്ട് മന്ത്രിച്ച്‌ മുത്തിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. 


ഇതനുസരിച്ച്‌ വീട്ടമ്മ സ്വർണം സോഫയില്‍ അഴിച്ചു വച്ച സമയം പ്രതികള്‍ മോഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതിയായ യുവതിക്കായി അന്യോഷണം ഊർജിതമാക്കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക