Click to learn more 👇

പലിശക്കാരുടെ മര്‍ദനം: ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ മരിച്ചു


 

പലിശക്കാരുടെ മർദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു.

കുഴല്‍മന്ദം നടുത്തറ വീട്ടില്‍ പരേതനായ കൃഷ്ണൻകുട്ടിയുടെ മകൻ മനോജാണ് (40) തൃശൂർ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. 

ആഗസ്റ്റ് ഒമ്ബതിന് വൈകീട്ടാണ് മനോജ് ജോലി കഴിഞ്ഞ് അവശനിലയില്‍ കൊടുവായൂർ ചാന്തുരുത്തിയിലെ സഹോദരിയുടെ വീട്ടിലെത്തിയത്. ഉടൻ കൊടുവായൂരിലെ സ്വകാര്യ ക്ലിനിക്കിലും കാഴ്ചപ്പറമ്ബ് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മിഷൻ ആശുപത്രിയിലും ചികിത്സതേടി. ആഗസ്റ്റ് 14ന് മിഷൻ ആശുപത്രിയില്‍നിന്ന് തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവിടെ ചികിത്സിലിരിക്കെ ഞായറാഴ്ച പുലർച്ച മൂന്നിന് മരിച്ചു.

സർവിസിലിരിക്കെ മരിച്ച അച്ഛൻ കൃഷ്ണൻകുട്ടിയുടെ ജോലി മനോജിന് ലഭിക്കുകയായിരുന്നു. സഹോദരിയുടെ കല്യാണത്തിനും അച്ഛന്റെ കടബാധ്യത തീർക്കാനും കുളവൻമുക്കിലെ ചില സുഹൃത്തുക്കളോട് മനോജ് പലിശക്ക് കടം വാങ്ങിയിരുന്നു. തിരിച്ചടവ് തെറ്റിയതിനെ തുടർന്ന് പലിശക്കാർ നടുത്തറയിലെ വീട്ടിലെത്തി വാക്തർക്കവും കൈയാങ്കളിയുമുണ്ടാക്കുന്നത് പതിവായിരുന്നു. 

വടക്കഞ്ചേരി ഡിപ്പോയില്‍ കണ്ടക്ടറായിരുന്ന മനോജ് പലിശക്കാരുടെ ശല്യം സഹിക്കാനാകാതെ ചാലക്കുടി ഡിപ്പോയിലേക്ക് ട്രാൻസ്ഫർ വാങ്ങി. അമ്മയെയും കൂട്ടി കൊടുവായൂർ ഹൈസ്കൂളിനു സമീപത്തെ വാടകവീട്ടിലേക്ക് ഒന്നര വർഷം മുമ്ബ് താമസം മാറ്റുകയും ചെയ്തിരുന്നു. ആഗസ്റ്റ് ഒമ്ബതിന് കൊടുവായൂരിലേക്ക് വരുന്നവഴി പലിശക്കാർ മർദിച്ചെന്നും രക്തം ഛർദിച്ചതിനെത്തുടർന്ന് ആശുപത്രിയില്‍ കൊണ്ടുപോയി എന്നുമാണ് പ്രാഥമിക വിവരം. മനോജിന്‍റെ സഹോദരിയുടെ മകളുടെ മൊഴിപ്രകാരം പുതുനഗരം പൊലീസ് കേസെടുത്തു. 

രുഗ്മിണിയാണ് മനോജിന്റെ മാതാവ്. സഹോദരിമാർ: ശാരദ രതീഷ്, സജിത അനില്‍.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക