Click to learn more 👇

ബൈക്ക്സ്റ്റണ്ട് ശ്രമം ദുരന്തത്തില്‍ കലാശിച്ചു, യുവതിയുടെ നിലവിളി; വിഡിയോ വാർത്തയോടൊപ്പം


 

സ്റ്റണ്ട് റൈഡർമാർ സാധാരണയായി ഭാരം കുറഞ്ഞതും മോഡേണുമായ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന് വൈദഗ്ദ്ധ്യം, ശാരീരിക ക്ഷമത, പോസിറ്റീവ് മാനസികാവസ്ഥ എന്നിവ അത്യാവശ്യമാണ്.


ഒരു മോട്ടോർ സൈക്കിള്‍ സ്റ്റണ്ട് ഉള്‍പ്പെടുന്ന ഒരു വീഡിയോ ഇൻസ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലാണ്. ഈ വീഡിയോ 30 ദശലക്ഷത്തിലധികം കാഴ്ചകള്‍ നേടി. തിരക്കേറിയ റോഡില്‍ ഒരു റൈഡറും പിന്നിലിരിക്കുന്ന യാത്രക്കാരിയും ഉയർന്ന അപകടസാധ്യതയുള്ള വീലി ( ബൈക്കിന്റെ മുൻ ചക്രം ഉയർത്തി പിൻചക്രത്തില്‍ ബാലൻസ് ചെയ്യുന്ന സ്റ്റണ്ട്- wheelie) ചെയ്യാന്‍ ശ്രമിക്കുകയാണ്. പെട്ടെന്നുള്ള ആക്സിലറേഷൻ കാരണം ബൈക്ക് മുന്നോട്ട് കുതിക്കുന്നതിനിടെ യുവതി മോട്ടോർ സൈക്കിളിന്റെ സീറ്റിനും പിൻ ചക്രത്തിനും ഇടയില്‍ കുടുങ്ങി. ഇതില്‍നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിയില്‍ യുവതി നിലവിളിക്കുന്നതും കാണാം.


റൈഡറോ യുവതിയോ ഹെല്‍മെറ്റ് പോലും ധരിച്ചിട്ടില്ല. പുറകില്‍ നിന്ന് അതിവേഗം വരുന്ന വാഹനങ്ങള്‍ വരുന്ന റോഡിന് നടുവിലാണ് സ്റ്റണ്ട് നടത്തിയത്. മോട്ടോർസൈക്കിള്‍ സ്റ്റണ്ടുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ഈ സംഭവം ഓർമ്മപ്പെടുത്തുന്നു. നേരത്തേ ബെംഗളൂരു അശ്രദ്ധമായി വണ്ടിയോടിച്ചതിന് 24 പേരെ പോലീസ് പിടികൂടിയിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക