കൊല്‍ക്കത്ത ആർ.ജി കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി.ജി ട്രെയ്നി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടർമാരുടെ സുരക്ഷക്കായി രാജ്യവ്യാപകമായി മുറവിളി കൂട്ടുന്നതിനിടെ രാജ്യത്തെ നടുക്കി മറ്റൊരു ആക്രമണം കൂടി.
തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ ജൂനിയർ വനിത ഡോക്ടറെ രോഗി ക്രൂരമർദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍, രോഗി ഡോക്ടറുടെ മുടിയില്‍ ബലമായി പിടിക്കുന്നതും ആശുപത്രി കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ തലയിടിപ്പിക്കുന്നതും കാണാം. ഉടൻ ഒാടിയെത്തിയ വാർഡിലെ മറ്റ് ഡോക്ടർമാർ ആക്രമിയെ കീഴ്പ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്.
സംഭവത്തില്‍ പരിക്കേറ്റ ഡോക്ടർ സുഖം പ്രാപിച്ച് വരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍, ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സംഭവത്തെത്തുടർന്ന് ആശുപത്രിയിലെ മെഡിക്കല്‍ പ്രഫഷണലുകളും ജീവനക്കാരും തങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികള്‍ ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇത്തരം അക്രമികളില്‍ നിന്ന് ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കുന്നതിന് ഉയർന്ന സുരക്ഷയും നയങ്ങളുടെ അപര്യാപ്തതയും അവർ ചൂണ്ടിക്കാണിച്ചു.
സംഭവത്തില്‍ ജൂനിയർ ഡോക്‌ടേഴ്‌സ് അസോസിയേഷനും ശക്തമായി പ്രതിഷേധിച്ചു. ആരോഗ്യ പരിപാലന വിദഗ്ധർക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ ശുപാർശ ചെയ്യാൻ സുപ്രീം കോടതി 10 അംഗ ദേശീയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ആക്രമം
#WATCH | #Tirupati, Andhra Pradesh: A woman doctor was attacked by a patient in the SVIMS hospital, managed by the TTD Board.
It is learned that the accused patient is a heavy drinker and was in an unconscious state after getting conscious he attacked the doctor. Doctors are… pic.twitter.com/86iyAo7k5F