ഒപ്പം താമസിച്ചിരുന്ന യുവതിയുടെ അഞ്ചുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ തൊഴിച്ചുകൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റിലായി.
തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വടക്കേ പറമ്ബല്‍ വീട്ടില്‍ വിഷ്ണു ബിജു (22) ആണ് അറസ്റ്റിലായത്.
ഒരു വർഷം മുമ്ബാണ് കല്ലിശ്ശേരി തൈമറവുങ്കര സ്വദേശിനിയായ യുവതിയെ വിഷ്ണു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്തർക്കമുണ്ടാകുകയും വിഷ്ണു യുവതിയുടെ വയറ്റില്‍ തൊഴിക്കുകയായിരുന്നു.
ശനിയാഴ്ച യുവതിയുടെ വീട്ടുകാർ എത്തി ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ഒളിവില്‍ പോയ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ പുളിക്കീഴ് പൊലീസ് പിടികൂടുകയായിരുന്നു.
ശസ്ത്രക്രിയക്ക് വിധേയയായ യുവതി, അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.