Click to learn more 👇

പുറത്ത് പറയാതിരിക്കാന്‍ നല്‍കിയത് 30,000 രൂപ; അദ്ധ്യാപകന്‍ പീഡിപ്പിച്ച 14 വയസുകാരി മരിച്ചു


 

കൊല്‍ക്കത്തയില്‍ ഡോക്ടറെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊന്നതില്‍ രാജ്യവ്യാപക പ്രതിഷേധംശക്തമാകുന്നതിനിടെ ഉത്തര്‍പ്രദേശില്‍ അദ്ധ്യാപകന്റെ ക്രൂര മാനഭംഗത്തിനിരയായ 14 വയസുകാരി മരിച്ചു.

സോണഭദ്ര ദുദ്ദി സ്വദേശിയായ എട്ടാം ക്ലാസുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. 20 ദിവസമായി ബനാറസ് ഹിന്ദു സര്‍വകലാശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.


കായികാദ്ധ്യാപകനായ വിശ്വംബര്‍ എന്നയാളാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. കായികമത്സരത്തില്‍ പങ്കെടുക്കാനായി വിളിച്ചുവരുത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. നാണക്കേടാകുമെന്ന് ഭയന്ന് പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞില്ല.എന്നാല്‍, കുട്ടിയുടെ ആരോഗ്യനില മോശമായി. ഇതോടെ വീട്ടുകാര്‍ കുട്ടിയെ ഛത്തീഗഢിലുള്ള ബന്ധുവീട്ടില്‍ എത്തിക്കുകയുംഅവിടെ ചികിത്സിക്കുകയും ചെയ്തു. ഇതിനിടെ പീഡനവിവരം കുട്ടി ബന്ധുവിനോട് പറയുകയായിരുന്നു.നാണക്കേട് ഭയന്ന് കുട്ടിയുടെ കുടുംബം ആദ്യം പരാതി നല്‍കിയില്ല.

ഇതിനിടെ, വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി വിശ്വംഭര്‍ 30,000 രൂപ കുടുംബത്തിന് നല്‍കി. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ജൂലായ് പത്തിന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടു. ഇതോടെ പോക്സോ വകുപ്പകളടക്കം ചുമത്തി വിശംബറിനെതിരെ കേസെടുക്കുകയായിരുന്നു. നിലവില്‍ വിശംബര്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. പ്രതിക്കായി രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്നും ഉടന്‍ പിടികൂടുമെന്നും അറിയിച്ചു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക