കാനഡയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ യുവാവ് മരിച്ചു. എറിയാട് പേബസാർ അമ്മു റോഡില്‍ കാട്ടുപറമ്ബില്‍ ഷാജിയുടെ മകൻ മുഹമ്മദ് സല്‍മാൻ (24) ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.കാല്‍നടയാത്രക്കാരനായ മുഹമ്മദ് സല്‍മാനെ ട്രക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു.