Click to learn more 👇

പിരിയാന്‍ കഴിയാത്ത നിലയില്‍ അടുപ്പം: ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ അനന്തരവളെ വിവാഹം കഴിച്ച്‌ യുവതി; വീഡിയോ കാണാം


 ലോകത്തിന്റെ പലയിടത്തും സ്വവര്‍ഗ വിവാഹം അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇന്നും ഇത് സംബന്ധിച്ച്‌ നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

കാരണം ഭൂരിഭാഗം ആളുകളും ഇതിനെ എതിര്‍ക്കാറുണ്ട്. എന്നാല്‍പ്പോലും, ഒരു പരിധിവരെ ആളുകളും നിയമവും സ്വവര്‍ഗാനുരാഗികളെയും സ്വവര്‍ഗവിവാഹങ്ങളും മനസിലാക്കി വരികയാണ്. ഇതിനിടയിലാണ് ബിഹാറില്‍ നിന്നുള്ള രണ്ട് യുവതികളുടെ വിവാഹം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.

ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ നിന്നുള്ള ഒരു യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചെത്തി തന്റെ അനന്തരവളെ വിവാഹം ചെയ്തിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുമന്‍ എന്ന യുവതിയാണ് അനന്തരവളായ ശോഭയെ വിവാഹം കഴിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോകള്‍ വലിയ തോതില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗോപാല്‍ഗഞ്ച് ജില്ലയിലെ ബെല്‍വ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വീഡിയോയില്‍ പരസ്പരം മാലയിടുന്ന യുവതികളെ കാണാം. സുമന്‍ ശോഭയുടെ കഴുത്തില്‍ താലി കെട്ടുന്നതും, ദമ്ബതികള്‍ ഏഴു തവണ അഗ്‌നിയെ വലം വയ്ക്കുന്നതും ചില വീഡിയോകളില്‍ ഉണ്ട്. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് സുമന്റെ മറുപടി ഇങ്ങനെയായിരുന്നു. താന്‍ അനന്തരവളായ ശോഭയുമായി ഭ്രാന്തമായ പ്രണയത്തിലായിരുന്നു. അവളെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നതിനെ കുറിച്ച്‌ തനിക്ക് സങ്കല്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അവളാണ് എന്റെ ജീവിതത്തിലെ പ്രണയം. ഈ ചിന്തയാണ് എല്ലാം ഉപേക്ഷിക്കാനും പരസ്പരം വിവാഹിതരാവാനും പ്രേരിപ്പിച്ചത്.

ശോഭയും സമാനമായ കാര്യം തന്നെയാണ് പറഞ്ഞത്. ഇരുവരും പരസ്പരം പ്രണയത്തിലായതിനാലാണ് പരസ്പരസമ്മതത്തോടെ വിവാഹിതരായത് എന്നും ഇരുവരും പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നതിന് മുമ്ബ് ഇവരുടെ വീട്ടുകാര്‍ക്ക് വിവാഹത്തെ കുറിച്ച്‌ അറിവുണ്ടായിരുന്നില്ല എന്നാണ് കരുതുന്നത്. വീഡിയോ വൈറലായതോടെ രൂക്ഷവിമര്‍ശനമാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക