ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ബോണോഗിനിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശി ബഞ്ചമിൻ (21) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബഞ്ചമിനും മറ്റ് നാല് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു.