Click to learn more 👇

പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി; ഭാര്യയും വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ: നടുക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം


 

പത്തനംതിട്ട റാന്നിയില്‍ പച്ചക്കറിവ്യാപാരിയെ റോഡിലിട്ട് വെട്ടിക്കൊന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും വെട്ടേറ്റു.

റാന്നി അങ്ങാടിയിലെ വ്യാപാരി ചേത്തയ്ക്കല്‍ സ്വദേശി അനില്‍കുമാർ(45) ആണ് മരിച്ചത്. ഭാര്യ മഹാലക്ഷ്മിയെ ഗുരുതരപരിക്കുകളോടെ റാന്നിയില സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.


അക്രമി കരിങ്കുറ്റി സ്വദേശി പ്രദീപിനെ പോലീസ് സംഭവസ്ഥലത്ത് നിന്ന് പിടികൂടി. തിങ്കളാഴ്ച രാത്രി പത്തരയോടെ റാന്നി പേട്ട-ചെട്ടിമുക്ക് റോഡില്‍ എസ്.ബി.െഎക്കടുത്തായിരുന്നു ആക്രമണം. ഇതിന് സമീപത്തുതന്നെയാണ് അനില്‍കുമാർ കട നടത്തുന്നത്. പ്രദീപിനെ ചോദ്യംചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് റാന്നി പോലീസ് പറഞ്ഞു.

പച്ചക്കറി വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക