സാധാരണ വേഷം ധരിച്ച് വനിത പൊലീസ് ഉദ്യോഗസ്ഥ ടൂറിസ്റ്റാണെന്ന വ്യാജേന ആഗ്രയില്‍ നൈറ്റ് പട്രോളിങ്ങിനിറങ്ങി
നഗരത്തില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്‍ത്രീകള്‍ സുരക്ഷിതരാണോ എന്ന് പരിശോധിക്കാനായിരുന്നു അസിസ്റ്റന്റ് കമ്മീഷണറായ സുകന്യ ശർമ ഇറങ്ങിത്തിരിച്ചത്.
എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടാല്‍ ഉടൻ ഡയല്‍ ചെയ്യാവുന്ന അടിയന്തര സർവീസ് നമ്ബറായ 112ല്‍ അവർ വിളിച്ചുനേക്കി. ആഗ്രയില്‍ താജ്മഹല്‍ കാണാനെത്തിയ ടൂറിസ്റ്റാണെന്നാണ് അവരോട് പറഞ്ഞത്. സഹായത്തിനായി പൊലീസിനെ വേണമെന്നും അർധരാത്രിയായതിനാല്‍ സുരക്ഷ കണക്കിലെടുത്താണ് താൻ സഹായം തേടുന്നതെന്നും സഹായത്തിനായി പൊലീസിനെ വേണമെന്നും അവർ പറഞ്ഞു. എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ തുടരണമെന്നും സഹായിക്കാൻ ആളുകളെ അയക്കാമെന്നും ടെലിഫോണ്‍ ഓപറേറ്റർ മറുപടി നല്‍കി. അതിനുശേഷം അവർക്ക് വിമൻസ് പട്രോളിങ് ടീമിന്റെ വിളി വന്നു. കൊണ്ടുപോകാൻ വരികയാണെന്നായിരുന്നു അറിയിച്ചത്. താൻ അസിസ്റ്റന്റ് കമ്മീഷണറാണെന്നും സ്ത്രീകളുടെ സുരക്ഷ പ്രശ്നം നേരിട്ടറിയാൻ ഇറങ്ങിയതാണെന്നും പരിശോധനയില്‍ അവർ ടെസ്റ്റ് പാസായി എന്നും സുകന്യ പറഞ്ഞു.
അതിനു ശേഷം അർധരാത്രിയില്‍ ഓട്ടോറിക്ഷയില്‍ സ്ത്രീകള്‍ യാത്ര ചെയ്താല്‍ എങ്ങനെയായിരിക്കും എന്നറിയാനും അവർ ശ്രമം നടത്തി. ഓട്ടോയില്‍ യാത്ര ചെയ്യുമ്ബോഴും സുകന്യ താൻ പൊലീസാണെന്ന് പറയാതെ, രാത്രി കാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പറഞ്ഞു.
അപ്പോള്‍ പൊലീസ് പരിശോധന പൂർത്തിയാക്കിയാണ് തന്നെ ഓട്ടത്തിന് അയക്കുന്നതെന്ന് ഡ്രൈവർ മറുപടി നല്‍കി. ഡ്രൈവർ സുരക്ഷിതമായി വനിത പൊലീസ് ഉദ്യോഗസ്ഥയെ പറഞ്ഞ സ്ഥലത്ത് എത്തിക്കുകയും ചെയ്തു. ആക്ടിവിസ്റ്റ് ദീപിക നാരായണൻ ഭരദ്വാജ് സുകന്യയുടെ പ്രവർത്തനത്തെ പറഞ്ഞു. എല്ലാ നഗരങ്ങളിലും പൊലീസ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങള്‍ നടത്തണമെന്നും എങ്കില്‍ സാധാരണക്കാർ അറിയുന്ന പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കാമെന്നും അവർ എക്സില്‍ കുറിച്ചു.