താമരശ്ശേരി പുതുപ്പാടി കാവുംപുറത്ത് യുവതിക്ക് ഇൻസ്റ്റഗ്രാം വഴി അശ്ലീല സന്ദേശം അയക്കുകയും വീട്ടിലെത്തി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
പെരുമ്ബള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം.
പകല്‍സമയത്ത് മുഖം മറച്ച് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളംവെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. യുവതിയുടെ മോർഫ് ചെയ്ത വിഡിയോകളും ഇയാള്‍ ഇൻസ്റ്റഗ്രാം വഴി അയച്ചു കൊടുത്തെന്നും പരാതിയില്‍ പറയുന്നു.
നേരത്തെയും ഇയാളില്‍നിന്ന് യുവതി അതിക്രമം നേരിട്ടിരുന്നു. ശല്യം പതിവായതോടെ സൈബർ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്.