Click to learn more 👇

നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട; പിടികൂടിയത് 32 ഗ്രാം എം ഡി എം എ , രണ്ട് പേര്‍ അറസ്റ്റില്‍


 

കോഴിക്കോട് നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട. കാറില്‍ കടത്തുകയായിരുന്ന 32 ഗ്രാം എം ഡി എം എ പൊലീസ് പിടികൂടി.വയനാട് സ്വദേശിയായ മുഹമ്മദ് ഇജാസ്, വയനാട് കമ്ബളക്കാട് സ്വദേശിനി അഖില ( 26 ) എന്നിവരാണ് അറസ്റ്റിലായത്.


ഇന്നലെ രാത്രി പേരോട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് ഇവരുവരെയും മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്.


കാർ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പേരോട് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ കാറില്‍ നിന്നും എംഡിഎംഎയും ചെറിയ ത്രാസും കണ്ടെടുത്തത്. പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതി മുഹമ്മദ് ഇജാസ് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക