Click to learn more 👇

ഷാര്‍ജയില്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; വിട പറഞ്ഞത് യുഎഇയിലെ ഗായികയുടെ ഭര്‍ത്താവ്


 

മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്.


ഇന്നലെ ഷാർജ അല്‍ നഹ്ദയിലെ വീട്ടില്‍ ജയന് ഹൃദയാഘാതമുണ്ടാവുകയും അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

എമിറേറ്റ്സ് ഗ്രൂപ്പില്‍ ജീവനക്കാരനായിരുന്നു. രണ്ട് മക്കളുണ്ട്.


അല്‍ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് മുഹൈസിന (സോണാപൂർ) മെഡിക്കല്‍ ഫിറ്റ്നസ് സെന്ററില്‍ എംബാം ചെയ്ത് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക