Click to learn more 👇

ജര്‍മ്മനിയിലേക്ക് സുവര്‍ണാവസരം; 3.70 ലക്ഷത്തിന് മുകളില്‍ ശമ്ബളം, ഇപ്പോള്‍ അപേക്ഷിക്കൂ


 

ജർമ്മനിയിലേക്ക് നഴ്സിങ് ഒഴിവുകള്‍. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. വിവിധ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും നിമയനം ലഭിക്കുക.


നഴ്‌സിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബാച്ചിലേഴ്സ് ബിരുദം ആവശ്യമാമ്. കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം വേണം. സമീപകാല തൊഴില്‍ വിടവ് 1 വർഷത്തില്‍ കൂടരുത്. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. 2400-4000 വരെയാണ് ശമ്ബളം. അതായത് ഇന്ത്യൻ രൂപ 3.70 ലക്ഷത്തോളം. മൂന്ന് വർഷത്തെ കരാർ നിയമമായിരിക്കും. 


ആഴ്ചയില്‍ 38.5 മണിക്കൂറോളം ജോലി ചെയ്യണം. ചില സമയങ്ങളില്‍ 40 മണിക്കൂർ വരെ. വിമാന ടിക്കറ്റും വിസയും നല്‍കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ സിവി , പാസ്പോർട്ട്, ജർമ്മൻ ഭാഷാ സർട്ടിഫിക്കറ്റ് എന്നിവ gm@odepc.in എന്ന വിലാസത്തില്‍ അയക്കണം. സബ്ജെക്‌ട് ലൈനില്‍ "B1/B2 നഴ്‌സ് ജർമ്മനിയിലേക്ക്" എന്ന് പ്രതിപാദിക്കണം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക