Click to learn more 👇

പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


 

കൊല്ലത്ത് നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

സ്‌കൂളില്‍ പോയി വീട്ടിലേക്ക് മടങ്ങി വരാത്തതിനെതുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദയെ കാണാതായ വിവരം പുറത്തറിയുന്നത്. 


ആദ്യം കാണാതായത് ദേവനന്ദയെയായിരുന്നു. ദേവനന്ദ പോകാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലത്ത് പരിശോധന നടത്തി. കണ്ടുകിട്ടാതായതോടെ പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


ഈ സംഭവത്തിന് പിന്നാലെയാണ് അമ്ബലംകുന്ന് സ്വദേശിയായ ഷെബിൻഷായെയും കാണാതാവുന്നത്. ഇരുവരും ഒരേ സമയത്ത് കാണാതായത് ദുരൂഹതയും സംശയവും വർദ്ധിപ്പിച്ചു. രണ്ട് പേരെയും കണ്ടെത്താൻ വിപുലമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കായലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.


രണ്ട് പേരും രണ്ട് സ്‌കൂളിലാണ് പ്ലസ് വണ്ണില്‍ പഠിക്കുന്നത്. ദേവനന്ദ ഓടാനവട്ടം സ്‌കൂളിലും ഷെബിൻ ഷാ കൊട്ടാരക്കര ബോയ്സ് സ്‌കൂളിലുമാണ്. വിദ്യാർത്ഥികള്‍ ഒരുമിച്ച്‌ ജീവനൊടുക്കിയതാണോ എന്ന സംശയത്തിലാണ് പൊലീസ്. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക