Click to learn more 👇

11,558 ഒഴിവുകള്‍; റെയില്‍വേയില്‍ മികച്ച കരിയര്‍ നേടാം


 

നോണ്‍ ടെക്നിക്കല്‍ പോപ്പുലർ കാറ്റഗറിയിലേക്ക് അപേക്ഷ ക്ഷണിച്ച്‌ റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡ്. 11,558 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.


വിശദമായ നോട്ടിഫിക്കേഷൻ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 14 മുതല്‍ അപേക്ഷിക്കാം. ഒക്ടോബർ 13 വരെ അപേക്ഷ സമർപ്പിക്കാം.


ഒഴിവുകള്‍


ചിഫ് കൊമ്മേഴ്സ്യല്‍ കം ടിക്കറ്റ് സൂപ്പർവൈസർ- 1736 ഒഴിവുകള്‍

സ്റ്റേഷൻ മാസ്റ്റർ - 994 ഒഴിവുകള്‍

ഗുഡ്സ് ട്രെയിൻ മാനേജർ - 3,144 ഒഴിവുകള്‍

ജൂനിയർ അക്കൗണ്ട് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്- 1507 ഒഴിവുകള്‍

സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്- 732 ഒഴിവുകള്‍

കൊമ്മേഴ്ഷ്യല്‍ കം ടിക്കറ്റ് ക്ലാർക്ക് - 2022 ഒഴിവുകള്‍


അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്- 361 ഒഴിവുകള്‍

ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് - 990 ഒഴിവുകള്‍

ട്രെയിൻസ് ക്ലാർക്ക് - 72 ഒഴിവുകള്‍

അപേക്ഷ ഫീസ് : 500 രൂപയാണ് അപേക്ഷ ഫീസ്. എസ്സി,എസ്ടി, വിമുക്തഭടൻ. വനിതകള്‍. വികലാംഗർ, ട്രാൻസ്ജെന്റർ, ന്യൂനപക്ഷ വിഭാഗം,സാമ്ബത്തിക പിന്നോക്ക വിഭാഗം എന്നിവർക്ക് 250 രൂപയാണ് അപേക്ഷഫീസ്. ഔദ്യോഗിക വെബ്സൈറ്റ് നിരന്തരം സന്ദർശിക്കാൻ അധികൃതർ നിർദേശിക്കുന്നു. വിശദവിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: https://www.rrbapply.gov.in/#/auth/landing


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക