Click to learn more 👇

ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ജര്‍മ്മനി എന്നിവിടങ്ങളില്‍ ജോലി, കേരളത്തിലെ ഏറ്റവും വലിയ നേഴ്‌സിംഗ് തൊഴില്‍മേള, 10 ലക്ഷം രൂപവരെ ശമ്ബളം


 

തിരുവല്ല മാര്‍ത്തോമാ കോളേജില്‍ കേരളത്തിലെ ഏറ്റവും വലിയ നേഴ്‌സിംഗ് തൊഴില്‍മേള. ഒക്ടോബര്‍ 19 നടക്കുന്ന തൊഴില്‍മേളയില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ജര്‍മ്മനി എന്നിവിടങ്ങളില്‍ വമ്ബന്‍ ശമ്ബളത്തോടെ ജോലി നേടാന്‍ അവസരം ലഭിക്കും.

ഐഎച്ച്‌എന്‍എ എന്ന ആസ്‌ട്രേലിയയിലെ നേഴ്‌സിംഗ് കോളേജും റാംസെ ഹോസ്പിറ്റല്‍ ഗ്രൂപ്പുമാണ് ഈ വിസ നല്‍കുന്നത്. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഇവരുമായി സഹകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവെച്ചു.


തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്, 


കേരളത്തിലെ ഏറ്റവും വലിയ നേഴ്‌സിംഗ് തൊഴില്‍മേള തിരുവല്ല മാര്‍ത്തോമാ കോളേജില്‍ ഒക്ടോബര്‍ 19-ന് നടക്കുന്നു. ആസ്‌ട്രേലിയ, ന്യൂസിലന്റ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ 2000-ത്തില്‍പ്പരം തൊഴിലവസരങ്ങള്‍. ജപ്പാന്‍, യുകെ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങളും ഉണ്ടായേക്കാം.


ആസ്‌ട്രേലിയയിലെ ട്രെയിനിംഗ് - തൊഴില്‍ വിസ പരിപാടി നോക്കൂ. ഐഎച്ച്‌എന്‍എ എന്ന ആസ്‌ട്രേലിയയിലെ നേഴ്‌സിംഗ് കോളേജും റാംസെ ഹോസ്പിറ്റല്‍ ഗ്രൂപ്പുമാണ് ഈ വിസ നല്‍കുന്നത്. അമേരിക്കയിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഇവരുമായി സഹകരിക്കുന്നു. ഇവര്‍ക്ക് ആസ്‌ട്രേലിയയില്‍ നാല് കാമ്ബസുകളുണ്ട്. കൊച്ചിയില്‍ രണ്ടാഴ്ച മുമ്ബാണ് ഒരു കാമ്ബസ് ആരംഭിച്ചത്.

മാര്‍ത്തോമാ കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എംപ്ലോയറുടെ ഇന്റര്‍വ്യൂ ഉണ്ടാകം. ഇത് തൃപ്തികരമാണെങ്കില്‍ ഓഫര്‍ ലെറ്റര്‍ ലഭിക്കും. ആസ്‌ട്രേലിയയില്‍ NCLEX-RN സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിന് പഠിക്കുന്നതിനും അതോടൊപ്പം റാംസെ ഹോസ്പിറ്റല്‍ ഗ്രൂപ്പിലെ നേഴ്‌സിംഗ് അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനുമാണ് വിസ. ഈ പരിശീലന കാലത്ത് 29-35 ലക്ഷം രൂപ വര്‍ഷം ശമ്ബളമായി ലഭിക്കും. ഇതില്‍ നിന്ന് ഏതാണ്ട് 9 ലക്ഷം രൂപ ട്യൂഷന്‍ ഫീസിനും രജിസ്‌ട്രേഷന്‍ നടപടികള്‍ക്കുമായി നല്‍കേണ്ടിവരും. ചെലവ് കഴിഞ്ഞ് 0.5-1.0 ലക്ഷം രൂപ പ്രതിമാസം വീട്ടില്‍ അയക്കാന്‍ കഴിയും.

രണ്ട് വര്‍ഷത്തിനുള്ളില്‍ NCLEX-RN രജിസ്‌ട്രേഷനും OSCE പരീക്ഷയും നേടണം. 


വിസാ കാലയളവിനുള്ളില്‍ ഇത് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട്ടിലേക്കു മടങ്ങേണ്ടിവരും. വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ ആസ്‌ട്രേലിയയില്‍ തുടര്‍ന്ന് ജോലി ചെയ്യാം. അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത് നേഴ്‌സിംഗ് ജോലിക്കു പോകാം. 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ മാസശമ്ബളം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.


ഉദ്യോഗാര്‍ത്ഥിക്ക് നേഴ്‌സിംഗ് ഡിഗ്രിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഇംഗ്ലീഷ് പ്രാവീണ്യത്തിനുള്ള IELTS പരീക്ഷം പാസ്സായിരിക്കണം. ഇത് വിസാ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്ബ് ചെയ്താല്‍ മതി. നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ IELTS പരീക്കുള്ള പ്രത്യേക പരിശീലനം ഓണ്‍ലൈനായും അല്ലാതെയും നല്‍കുന്നതിന് കെ-ഡിസ്‌ക് സംവിധാനമൊരുക്കും.


എത്രയാണ് നിങ്ങള്‍ക്ക് ചെലവ് വരിക? വിസ ഫീസും ടിക്കറ്റ് ചാര്‍ജ്ജും മാത്രമേ ചെലവുള്ളൂ. നോര്‍ക്കയക്ക് 30,000 രൂപ റിക്രൂട്ട്‌മെന്റ് ചാര്‍ജ്ജായി നല്‍കണം. എല്ലാംകൂടി ഏതാണ്ട് ഒരുലക്ഷം രൂപ. ഇത് കൈയില്‍ ഇല്ലെങ്കില്‍ വിഷമിക്കേണ്ട. ഇതിനുള്ള വായ്പ നോര്‍ക്ക തരപ്പെടുത്തി തരും.

പറയൂ ഇതിനേക്കാള്‍ മെച്ചപ്പെട്ടൊരു നേഴ്‌സിംഗ് തൊഴിലവസരം സാധ്യമാണോ?


തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ എന്ത് ചെയ്യണം? DWMS പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക. അവിടുത്തെ എംപ്ലോയര്‍ വിന്‍ഡോയില്‍ ലോഗിന്‍ ചെയ്ത നേഴ്‌സിംഗ് ജോലിക്ക് അപേക്ഷിക്കുക. അപേക്ഷിക്കേണ്ട വിധം വിവരിക്കുന്ന വീഡിയോ



താഴെ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോം പൂരിപ്പിച്ച്‌ സമര്‍പ്പിക്കുന്നവരെ വിജ്ഞാന പത്തനംതിട്ട ടീം നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങളും പരിശീലനങ്ങളും നല്‍കുന്നതാണ്.

https://forms.gle/3hJ3UFebnj1pDNTZ8


പത്തനംതിട്ടക്കാര്‍ക്കു മാത്രമല്ല, ഏതു മലയാളിക്കും DWMS-ല്‍ രജിസ്റ്റര്‍ ചെയ്ത് ഈ ജോലിക്ക് അപേക്ഷിക്കാം. നിങ്ങള്‍ക്ക് നേരിട്ട് വരാന്‍ കഴിയുന്നില്ലെങ്കില്‍ ഓണ്‍ലൈനായിട്ടുള്ള ഇന്റര്‍വ്യു തരപ്പെടുത്താം.

ഇനിയും സംശയങ്ങളുണ്ടോ? ഏതെങ്കിലും നോളജ് ഇക്കോണമി മിഷന്‍ ജോബ് സ്റ്റേഷനിലെ ഫെസിലിറ്റേഷന്‍ സെന്ററിലോ ചെല്ലുക. അവര്‍ നിങ്ങളെ സഹായിക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക