കൊല്ലം ഓച്ചിറ ദേശീയപാതയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കൊടുമണ്‍ പ്ലാന്റേഷൻ കോർപ്പറേഷൻ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ബിൻഷ്യയാണ് അപകടത്തില്‍ മരിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ബിൻഷ്യയും ഭർത്താവ് സുധീഷും ഓച്ചിറയില്‍നിന്ന് ചങ്ങംകുളങ്ങര ഭാഗത്തുകൂടി പറയകടവിലെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംതെറ്റി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. സുധീഷ് അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ബിൻഷ്യയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.
അടിപ്പാതയിലൂടെ അശ്രദ്ധമായി കയറിവന്ന മറ്റൊരു ഇരുചക്രവാഹനവും റോഡിന്റെ ശോച്യാവസ്ഥയുമാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്തിട്ടുണ്ട്.