Click to learn more 👇

ലൈംഗികബന്ധത്തിനിടെ കാമുകിക്ക് രക്തസ്രാവം; ഓണ്‍ലൈനില്‍ പ്രതിവിധി തിരഞ്ഞ് യുവാവ്; നഴ്സിന് ദാരുണാന്ത്യം


 

ലൈംഗികബന്ധത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവം മൂലം 23 കാരി മരിച്ച സംഭവത്തില്‍ കാമുകൻ (26) അറസ്റ്റില്‍.

ആരോഗ്യം മോശമായപ്പോഴും ചികിത്സ തേടാതെ ഓണ്‍ലൈനില്‍ പ്രതിവിധി തിരഞ്ഞതാണ് മരണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. നഴ്‌സായ യുവതിയുടെ ലൈംഗീകാവയവത്തിന് പരിക്കുണ്ടായിരുന്നതായും ഇതാണ് അമിത രക്തസ്രാവത്തിന് കാരണമായതെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.


ഗുജറാത്ത് നവസരിയിലെ ഹോട്ടലില്‍ സെപ്റ്റംബര്‍ 23 നാണ് യുവതിയും യുവാവും മുറിയെടുത്തത്. ലൈംഗിക ബന്ധത്തിനിടെ യുവതിക്ക് രക്തസ്രാവമുണ്ടായി. ഇതോടെ ഇരുവരും പരിഭ്രാന്തരായി. ആംബുലൻസ് വിളിക്കുകയോ ആശുപത്രിയിലെത്തിക്കുകയോ ചെയ്യുന്നതിന് പകരം രക്തസ്രാവം നിര്‍ത്താനുള്ള മാർഗങ്ങള്‍ യുവാവ് ഓണ്‍ലൈനില്‍ തിരഞ്ഞു.


തുണിയുപയോഗിച്ച്‌ രക്തസ്രാവം നിര്‍ത്താന്‍ യുവാവ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല, എന്നാല്‍ കുറച്ചുസമയം കഴിഞ്ഞപ്പോഴേക്കും യുവതി ബോധരഹിതയായി. പരിഭ്രാന്തനായ യുവാവ് ഒരു സുഹൃത്തിനെ വിളിച്ച്‌ വരുത്തി യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. യുവാവ് തന്നെയാണ് യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചത്. അവര്‍ എത്തുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക