Click to learn more 👇

ആരോഗ്യരംഗത്ത് നമ്ബര്‍ വണ്‍; വേദനയില്‍ പുളഞ്ഞ് പൊള്ളലേറ്റയാള്‍, തറയില്‍ കിടന്നത് അരമണിക്കൂര്‍; തിരുവനന്തപുരം മെഡി.കോളേജിന് വീഴ്ച

 


ആരോഗ്യരംഗത്ത് നമ്ബര്‍ വണ്‍ എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗി മരണവെപ്രാളത്തോടെ കിടന്നത് തറയില്‍

രോഗിയെ ആംബുലന്‍സില്‍ നിന്ന് ആശുപത്രിക്കുള്ളിലേയ്‌ക്ക് കൊണ്ടുപോകാന്‍ വീല്‍ചെയറോ സ്ട്രക്ച്ചറോ എടുക്കാന്‍ ജീവനക്കാരില്ല. ഒടുവില്‍ കണ്ടു നിന്നവര്‍ സ്ട്രക്ച്ചര്‍ എടുത്തു കൊണ്ടുവന്ന് രോഗിയെ കിടത്തേണ്ട ഗതികേടാണുണ്ടായത്. കടുത്ത ക്രൂരതയാണ് ആശുപത്രി അധികൃതരില്‍ നി്ന്നുണ്ടായത്.


ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കാച്ചാണി സ്വദേശി ബൈജു (48) നെ ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ആംബുലന്‍സില്‍ നിന്ന് രോഗിയെ ആശുപത്രിക്കുള്ളിലേയ്‌ക്ക് കൊണ്ടുപോകാന്‍ ജീവനക്കാരില്ലാത്ത അവസ്ഥയാണ് അത്യാഹിത വിഭാഗത്തിലുണ്ടായത്. സ്ട്രച്ചര്‍ എടുത്തു കൊണ്ടുവരാന്‍ ആളില്ല’ ആംബുലന്‍സിനുള്ളില്‍ പ്രതിസന്ധിയിലായ രോഗി ആംബുലന്‍സിനുള്ളില്‍ നിന്നും ഇറങ്ങി അത്യാഹിത വിഭാഗത്തിനുള്ളിലേയ്‌ക്ക് ഓടി കയറിയെങ്കിലും ഇവിടെ പോലും രോഗിയെ കിടത്താന്‍ സ്ട്രക്ച്ചര്‍ കൊണ്ട് വന്നില്ല. തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ രോഗി മരണ വെപ്രാളത്തില്‍ തറയില്‍ കിടന്നുരുളുന്ന കാഴ്ചയാണുണ്ടായത്. ഒടുവില്‍ കണ്ടു നിന്ന മറ്റ് രോഗികള്‍ക്കൊപ്പം വന്നവര്‍ സ്ട്രക്ച്ചര്‍ എടുത്തുകൊണ്ടുവന്ന് രോഗിയെ കിടത്തേണ്ട അവസ്ഥയിലായി. 


ആശുപത്രി വ്യവസ്ഥയനുസ്സരിച്ച്‌ അത്യാസന്ന നിലയില്‍ ആംബുലന്‍സില്‍ എത്തുന്ന രോഗികളെ ജീവനക്കാര്‍ സ്ട്രക്ച്ചര്‍ കൊണ്ടുവന്ന് പരിചരണ വിഭാഗത്തിലേയ്‌ക്ക് കൊണ്ടു പോകണമെന്നതാണ്. എന്നാല്‍ ഇന്നലെ സ്ട്രക്ച്ചര്‍ എടുക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് അത്യാഹിത വിഭാഗത്തില്‍ കണ്ടത്. മാത്രവുമല്ല അത്യാസന്ന നിലയിലെത്തുന്ന രോഗിക്ക് കൃത്യമായ പരിചരണം നല്‍കുന്നുണ്ടെന്ന് വകുപ്പ് മന്ത്രി കൊട്ടിഘോഷിക്കുന്നിടത്താണ് പൊള്ളലേറ്റ രോഗി ക്രൂരത നേരിടെണ്ടി വന്നത്.


പൂജപ്പുര സര്‍ക്കാര്‍ മഹിള മന്ദിരത്തിന് മുന്നില്‍ വെച്ച്‌ ആത്മഹത്യ ശ്രമത്തിനിടെയാണ് ബൈജുവിന് പൊള്ളലേറ്റത്. ഇയ്യാളുടെ ഭാര്യ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് മഹിള മന്ദിരത്തിലെ അന്തേവാസിയായി കഴിയുകയാണ്. ഇന്നലെ ഭാര്യയെ കാണാന്‍ മഹിള മന്ദിരത്തിലെത്തിയ ശേഷം പുറത്തിറങ്ങി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ നിറച്ച കന്നാസ് കാണിച്ച്‌ ആത്മഹത്യ ഭീഷണി മുഴക്കി. തുടര്‍ന്ന് പൂജപ്പുര പോലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ പോലീസ് ഫയര്‍ ഫോഴ്‌സിനെ വിളിച്ച്‌ വരുത്തിയതും ബൈജു തലയ്‌ക്ക് മീതെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. ഇയ്യാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു പോലീസുകാരനും പരിക്കേറ്റു. പൂജപ്പുര പോലീസ് സ്‌റ്റേഷനിലെ പോലീസുകാരനായ അഭിലാഷിനാണ് പൊള്ളലേറ്റത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക