Click to learn more 👇

ഗ്യാസിന് കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചു; ദമ്ബതികള്‍ ഗുരുതരാവസ്ഥയില്‍


 

ഗ്യാസിന് നാടന്‍ ചികിത്സ നടത്തിയ അതിഥി തൊഴിലാളി ദമ്ബതികള്‍ ഗുരുതരാവസ്ഥയില്‍. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മൂവാറ്റുപുഴ ചെറുവട്ടൂര്‍ പൂവത്തൂരില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബര്‍ അലി, ഭാര്യ സെലീമ ഖാത്തൂണ്‍ എന്നിവരെയാണ് രക്തം ഛര്‍ദ്ദിച്ച്‌ അവശരായി ആശുപത്രിയില്‍ എത്തിച്ചത്. ഗ്യാസ് സംബന്ധമായ അസുഖത്തിന് പരിഹാരമായി കാഞ്ഞിരത്തിന്റെ തൊലിയിട്ട് വെള്ളം തിളപ്പിച്ച്‌ കുടിച്ചെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. 

കാഞ്ഞിരത്തിന്റെ കുരുവും തോലും ഇലയും അടക്കം ശരീരത്തിനുള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക