ഓരോ ജന്മത്തിലും ഓരോ പങ്കാളികളാവും. എന്നാല്‍, അപൂർവം ചിലർക്ക് എല്ലാ ജന്മങ്ങളിലും ഒരേ പങ്കാളിയെ തന്നെ ലഭിക്കും എന്നാണ് വിശ്വാസം. ഇങ്ങനെ കഴിഞ്ഞ ജന്മത്തിലെ പങ്കാളിയെ തന്നെ ലഭിക്കുമ്ബോള്‍ അല്ലെങ്കില്‍ അവരെ കണ്ടുമുട്ടുമ്ബോള്‍ അത് നമുക്ക് അറിയാൻ സാധിക്കും. ഈ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
നിങ്ങളില്‍ ഒരാള്‍ക്ക് തീരുമാനം എടുക്കാനുള്ള കഴിവ് കൂടുതലായിരിക്കും.
വളരെ തീവ്രമായ ബന്ധമായിരിക്കും നിങ്ങള്‍ക്ക് അവരുമായി ഉണ്ടാവുക. ഈ ബന്ധം കാരണം ജീവിതത്തില്‍ ഉയർച്ചയും വിജയവും കൈവരിക്കും. നിങ്ങള്‍ പോലുമറിയാതെ ഉള്ളില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ ഇവർ നിങ്ങള്‍ക്ക് മനസിലാക്കി തരും.
ഒന്നും പറഞ്ഞില്ലെങ്കില്‍ പോലും അവരുടെ മനസില്‍ എന്താണെന്ന് നിങ്ങള്‍ക്ക് മനസിലാകും.
നിങ്ങളുടെ സ്വഭാവത്തിന് നേരെ വിപരീതമാകും അവരുടെ സ്വഭാവം. എന്നിരുന്നാലും ഇവർക്ക് പരസ്‌പരം പിരിഞ്ഞ് ജീവിക്കാൻ സാധിക്കില്ല.
ദൂരെയാണെങ്കില്‍ പോലും ഒരാള്‍ വിഷമിക്കുമ്ബോള്‍ മറ്റൊരാള്‍ക്ക് അത് അനുഭവപ്പെടും.
ആദ്യ കൂടിക്കാഴ്‌ചയില്‍ തന്നെ ഏറെ നാളത്തെ പരിചയമുള്ളതായി അനുഭവപ്പെടും.
മനസില്‍ ചിന്തിക്കുന്ന കാര്യങ്ങള്‍ അവർ നിങ്ങളോട് പറയും. അതായത് നിങ്ങള്‍ക്ക് പല കാര്യങ്ങളിലും ഒരേ അഭിപ്രായങ്ങളാകും ഉണ്ടാവുക.
എത്രസമയമം ഇവരുമായി ചെലവഴിച്ചാലും മതിയാവാത്തതുപോലെ അനുഭവപ്പെടാം.
ഇതെല്ലാമാണ് മുൻ ജന്മത്തിലെ ജീവിത പങ്കാളിയെ ഈ ജന്മത്തിലും ലഭിച്ചാല്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന കാര്യങ്ങള്‍