സിക്സർ അടിച്ച പന്ത് മുഖത്തുപതിച്ച് പരിക്കേറ്റ ആരാധികയെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച് മലയാളി താരം സഞ്ജു സാംസണ്‍.
ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെയാണ് സഞ്ജുവിന്റെ സിക്സർ യുവതിയുടെ മുഖത്തുപതിച്ചത് .
നിലവിളിച്ച യുവതിയുടെ മുഖത്ത് ഐസ്പായ്‌ക്ക് വയ്‌ക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു . ഇതിനു പിന്നാലെയാണ്, സഞ്ജു ഈ ആരാധികയെ നേരില്‍ക്കണ്ടത്.
Sanju met the girl whose face was hurt by his shot.❤️🩹#SanjuSamson #INDvSA #T20I #UFC308 pic.twitter.com/fAuU7lLhAd
മത്സരം അവസാനിച്ചതിനു പിന്നാലെ തന്നെ സഞ്ജു ആരാധികയെ കാണാനെത്തിയിരുന്നു . ഇത് കണ്ട് സഞ്ജുവിന്റെ ചുറ്റും ആരധകർ എത്തുന്നതും ദൃശ്ശ്യങ്ങളില്‍ കാണാം .പരിക്കേറ്റ ആരാധികയെ നേരിട്ടെത്തി ആശ്വസിപ്പിച്ച സഞ്ജുവിനെ അഭിനന്ദിച്ചാണ് പലരും ദൃശ്യങ്ങള്‍ പങ്കുവച്ചത്.