Click to learn more 👇

വിദേശ ആസ്തി നിര്‍ബന്ധമായും വെളിപ്പെടുത്തണം, ഇല്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ


 

വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള നിക്ഷേപങ്ങള്‍, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായി ചുമതല വഹിക്കുന്ന ട്രസ്റ്റുകള്‍, മറ്റു ആസ്തികള്‍ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.


2024-2025 സാമ്ബത്തിക വർഷത്തെ ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആർ) സമർപ്പിക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.


ഇതിനകം ഐ.ടി.ആർ. സമർപ്പിച്ചവർക്ക് ഇതുസംബന്ധിച്ച വിവരങ്ങളടങ്ങിയ എസ്.എം.എസ്. അയയ്ക്കുന്നതാണ്. ഉഭയകക്ഷി കരാറുകള്‍ പ്രകാരം വിദേശ ആസ്തികളുണ്ടെന്ന് കണ്ടെത്തിയവരുമായും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) ബന്ധപ്പെടുന്നതാണ്.


വീഴ്ച വരുത്തിയാല്‍ 10 ലക്ഷം രൂപവരെ പിഴ ചുമത്തുകയും 2015 ലെ നികുതി നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്യുമെന്നും ആദായനികുതി വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക