Click to learn more 👇

തൃശൂരില്‍ അയല്‍ക്കാരിയെ ബലംപ്രയോഗിച്ച്‌ മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിച്ച്‌ വീഡിയോ പകര്‍ത്തി, സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; വ്‌ളോഗര്‍ അറസ്റ്റില്‍


അയല്‍ക്കാരിയായ വീട്ടമ്മയെ പീഡിപ്പിച്ച്‌ വീഡിയോ പകര്‍ത്തിയ വ്‌ളോഗര്‍ അറസ്റ്റില്‍. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി(32)യാണ് പിടിയിലായത്.


ചാലക്കുടി മജിസ്ട്രേറ്റ് അവധിയിലായതിനാല്‍ കൊടുങ്ങല്ലൂരില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ പ്രതി പോലീസിനെ ആക്രമിച്ച്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. 


അഞ്ച് മാസം മുമ്ബാണ് സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുഞ്ഞിനെ എടുക്കാന്‍ വന്ന അയല്‍ക്കാരിയായ യുവതിയെ പ്രതി ബലം പ്രയോഗിച്ച്‌ മുറിക്കുള്ളില്‍ അടച്ചിട്ട് പീഡിപ്പിച്ച്‌ വീഡിയോ പകര്‍ത്തുകയായിരുന്നു. 


വിവരം പുറത്ത് പറഞ്ഞാല്‍ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമിച്ചു. ഇതോടെ യുവതി ഭര്‍ത്താവിനെ വിവരം അറിയിച്ച്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

2022ല്‍ നിലമ്ബൂരില്‍ സ്ത്രീ പീഡനത്തിനും 2017ല്‍ വിസ തട്ടിപ്പുമായി ബന്ധപ്പെട്ടും അതിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരേ കേസെടുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക