Click to learn more 👇

നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍ തമ്മില്‍ തര്‍ക്കം നടന്നതായി പൊലീസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു

 


ചുട്ടിപ്പാറയില്‍ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ വിദ്യാര്‍ഥിനികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെന്ന് സൂചന.

തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവ്(22) ആണ് ജീവനൊടുക്കിയത്.


ഡിസംബറില്‍ കോളേജ് ടൂര്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു വിദ്യാര്‍ഥിനികള്‍. അമ്മുവിനെയാണ് ഇതിനായുള്ള സംഘാടന ചുമതലഏല്‍പ്പിച്ചത്. എന്നാല്‍ ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ ഇതിനെ എതിര്‍ത്തു.ഇതിന് പുറമെ പരീക്ഷയ്‌ക്ക് മുമ്ബായി സമര്‍പ്പിക്കേണ്ട പുസ്തകങ്ങളിലൊന്ന് കാണാതായതുമായി ബന്ധപ്പെട്ടും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ന്നു.


പിന്നാലെ അമ്മുവിന്റെ പിതാവ് പ്രിന്‍സിപ്പാളിന് പരാതി നല്‍കി. തര്‍ക്കമുളള പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടും പരാതിക്കാരനോടും പതിനെട്ടാം തീയതി ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ നിര്‍ദേശിച്ചു. ഇതിന് ശേഷമാണ് വെള്ളിയാഴ്ച വൈകിട്ട് താഴേ വെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് അമ്മു ചാടിയത്.


ഗുരുതര പരിക്കേറ്റ അമ്മുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവെയാണ് അമ്മു മരിച്ചത്. ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനികള്‍ തമ്മില്‍ കഴിഞ്ഞ ദിവസം വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായതായാണ് സംശയമെന്നും പൊലീസ് പറഞ്ഞു.


അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തും. അമ്മുവിന്റെ രക്ഷിതാക്കളെ പ്രത്യേകം കണ്ടും മൊഴി എടുക്കും.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക