Click to learn more 👇

ക്യൂആർ കോഡുള്ള പാൻകാർഡ് വരുന്നു പാൻ 2.0; പാൻകാർഡ് പുതിയ രൂപത്തില്‍ QR കോഡ് വരും; 1,435 കോടിയുടെ പദ്ധതിക്ക് അംഗീകാരം


 

പാൻകാർഡ് പുതിയ രൂപത്തില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ച്‌ കേന്ദ്രസർക്കാർ. ക്യൂആർ കോഡുള്ള പാൻകാർഡ് തയ്യാറാക്കാനാണ് തീരുമാനം.


പാൻ 2.0 പദ്ധതിക്കായി കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയെന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദായനികുതി വകുപ്പിന്റെ പാൻ 2.0 പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ സാമ്ബത്തികകാര്യ കാബിനറ്റ് കമ്മിറ്റി (CCEA) അംഗീകാരം നല്‍കിയതായി കേന്ദ്രസർക്കാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.


ക്യുആർ കോഡുള്ള പാൻ കാർഡിലേക്ക് സൗജന്യമായി അപ്‌ഗ്രേഡ് ചെയ്യുന്ന പദ്ധതിയാണ് പാൻ 2.0. 1,435 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നികുതിദായകർക്ക് ലഭ്യമാക്കുന്ന സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയിലാക്കുകയാണ് പാൻ 2.0യുടെ ലക്ഷ്യം. കൂടുതല്‍ ഗുണമേന്മയോടെ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാൻ ഇത് ഗുണം ചെയ്യും. 78 കോടി പാൻകാർഡുകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്. നികുതിദായകർ ഉപയോഗിക്കുന്ന നിലവിലുള്ള സംവിധാനം നവീകരിക്കുന്നതിനാണ് പുതിയ പദ്ധതിയെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക