ടൂറിസ്റ്റ് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്നു യുവതികള്‍ മരിച്ച നിലയില്‍.
മംഗളൂരുവിലെ ഉള്ളാലിലാണ് സംഭവം. മൈസൂര്‍ സ്വദേശിനികളായ നിഷിദ (21), കീര്‍ത്തന (21) പാര്‍വതി(20) എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു.
ഒരു യുവതിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് അനുമാനം.
സംഭവം നടക്കുമ്ബോള്‍ ഇവര്‍ മൂന്നുപേര്‍ മാത്രമേ പരിസരത്ത് ഉണ്ടായിരുന്നുള്ളു എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.
स्विमिंग पूल में डूबने से 3 महिलाओं की मौत....
कर्नाटक के मंगलुरु के एक रिसॉर्ट के स्विमिंग पूल में डूबने से 3 महिलाओं की हुई मौत, CCTV में कैद हुआ वीडियो #Karnataka | #SwimmingPool pic.twitter.com/4PTOX7yxot