ആലപ്പുഴയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ആര്യാട് ഐക്യഭാരതം സ്വദേശി സ്വാതിയുടെ (28) മരണത്തില്‍ സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വാതിയുടെ വീട്ടുകാർ നല്‍കിയ പരാതിയിലാണ് നടപടി.
ഒക്ടോബർ 6 നാണ് ഭർതൃവീട്ടിലാണ് സ്വാതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്നാണ് സുമിത്തിനെതിരെ സ്വാതിയുടെ വീട്ടുകാർ പരാതി നല്‍കിയത്. സുമിത്ത് തന്നെ ഉപദ്രവിക്കുമായിരുന്നെന്ന് സ്വാതി വീട്ടുകാരോട് പറഞ്ഞിരുന്നതായാണ് പരാതിയില്‍ പറയുന്നത്.