Click to learn more 👇

ഭാര്യയെ പരിചരിക്കാൻ സ്വയം വിരമിച്ചു; യാത്രയയപ്പ് പാര്‍ട്ടിക്കിടെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം


 

ഭാര്യയെ പരിചരിക്കാനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നടന്ന പാർട്ടിയില്‍വെച്ച്‌ ഭാര്യ കുഴഞ്ഞു വീണു മരിച്ചു.


രാജസ്ഥാനിലെ കോട്ടയിലാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ വെയർഹൗസില്‍ മാനേജറായി ജോലി നോക്കിയിരുന്നു ദേവേന്ദ്ര സാൻഡലാണ് ഭാര്യ ദീപികയെ പരിചരിക്കുന്നതിനായി സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചത്.


ദേവേന്ദ്ര സാൻഡലിനായി ജീവനക്കാർ പാർട്ടി ഒരുക്കിയിരുന്നു. പാർട്ടിയില്‍വെച്ച്‌ സാൻഡലിന് ബൊക്കെ സമ്മാനിച്ചു. 


ഇതിനിടെ ദേവേന്ദ്ര സാൻഡലിന്റെ സഹപ്രവർത്തകരോട് ചിരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്ന ദീപിക കുഴഞ്ഞു വീഴുകയായിരുന്നു.


ചെയറില്‍ നിന്നും കുഴഞ്ഞു വീണ അവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ 24നാണ് സംഭവമുണ്ടായത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക