തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടി സി.പി.എം.
ഏരിയ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. സി.പി.എം. കുന്നംകുളം ഏരിയാസമ്മേളനത്തിന്റെ സമാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിലാണ് എ.
വിജയരാഘവൻ ഈ പരാമർശങ്ങള്‍ നടത്തിയത്. റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയതിനെതിരായ വിമർശനങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു വിജയരാഘവന്റെ പ്രസംഗം. 'പത്ത് മനുഷ്യര് പോകാൻ ഇത്ര സ്ഥലം പോരേ. എല്ലാവരും കാറില്‍ പോണോ.
പണ്ട് നമ്മള് നടന്നിട്ടില്ലേ. ഇത്ര വലിയ കാറ് വേണോ. ഒരു കുഞ്ഞിക്കാറില്‍ പോയാല്‍ പോരേ. ഏറ്റവും വലിയ കാറ് പോകുമ്ബോ അത്രയും സ്ഥലം പോവുകയല്ലേ.'... എന്നൊക്കെയായിരുന്നു പരാമർശങ്ങള്‍.