Click to learn more 👇

ഈട് നല്‍കാതെ ബിസിനസ് ലോണ്‍ സ്വന്തമാക്കാം, അതും കുറഞ്ഞ പലിശ നിരക്കില്‍;


 

കുതിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ലോകത്ത് ഒട്ടും പിന്നിലല്ല ഓണ്‍ലൈൻ വായ്പ ദാതാക്കളും. ഇതില്‍ തന്നെ ഈടില്ലാതെ വായ്പ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകളും സ്ഥാപനങ്ങളും നിരവധിയാണ്.

ബിസിനസുകാർക്കായി നിരവധി വായ്പ സ്കീമുകളും ഇവർ പ്രത്യേകം അവരതിപ്പിച്ചിട്ടുണ്ട്. 


വായ്പ തിരിച്ചടയ്ക്കുന്നത് വരെ ഭൂമി, വസ്തുവകകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രധാന ആസ്തികള്‍ പോലുള്ള എന്തെങ്കിലും പണയമായി ആവശ്യമില്ലാത്ത സുരക്ഷിതമല്ലാത്ത വായ്പയെയാണ് ഈടില്ലാത്ത ബിസിനസ് ലോണുകള്‍.


പുതിയതും വളർന്നുവരുന്നതുമായ ചെറുകിട ബിസിനസുകള്‍ക്ക്, അവരുടെ ആസ്തികള്‍ അപകടപ്പെടുത്താതെ തന്നെ പണം കണ്ടെത്താൻ ഇത്തരം ലോണിലൂടെ സാധിക്കുന്നു. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഇത്തരത്തില്‍ ഈടില്ലാത്ത ലോണുകള്‍ നല്‍കി വരുന്നു. കേന്ദ്ര സർക്കാർ തന്നെ ചെറുകിട ബിസിനസുകള്‍ക്കായി ഈടില്ലാത്ത വായ്പകള്‍ വാഗ്ദാനം ചെയ്യുന്ന ചില പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. 


സ്റ്റാർട്ടപ്പുകള്‍ക്കും ചെറുകിട ബിസിനസുകള്‍ക്കുമായി പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്ക് കീഴിലുള്ള മുദ്ര വായ്പകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ സ്കീമിന് കീഴില്‍ പുതിയ ബിസിനസുകള്‍ക്ക് 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.


സ്റ്റാൻഡ്-അപ്പ് ഇന്ത്യ സ്കീം പോലെയുള്ള പദ്ധതികള്‍ രാജ്യത്തെ എസ്‌സി/എസ്ടി, വനിതാ സംരംഭകരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ്. ഏഴ് വർഷം വരെ കാലാവധിയുള്ള 10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് സംരംഭകർക്ക് വായ്പ നല്‍കുന്നത്. അത്തരത്തിലുള്ള മറ്റൊരു പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരൻഡി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്മോള്‍ എന്റർപ്രൈസസ് (സിജിടിഎംഎസ്‌ഇ) ഇതിന് കീഴില്‍ വായ്പയെടുക്കുന്നവർക്ക് ഈട് കൂടാതെ 1 കോടി രൂപ വരെ വായ്പ ലഭിക്കും. 


ഇതിന് പുറമെ ബാങ്കുകളില്‍ നിന്നും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈടില്ലാതെ വായ്പയെടുക്കാൻ ആവശ്യമോയ യോഗ്യതകള്‍ എന്തൊക്കെയെന്ന് നോക്കാം,

ബിസിനസ് പരിചയം - കൊളാറ്ററല്‍ ഫ്രീ (ഈടില്ലാത്ത) ലോണിന് അപേക്ഷിക്കുന്ന ബിസിനസുകള്‍ക്ക് അതേ മേഖലയില്‍ കുറഞ്ഞത് മൂന്ന് വർഷത്തെ ബിസിനസ് പരിചയം ഉണ്ടായിരിക്കണം. കൂടാതെ, കടം വാങ്ങുന്നവർ മൂന്ന് വർഷത്തെ കാലയളവില്‍ ബിസിനസ് നേടിയിരിക്കേണ്ട ഒരു വിറ്റുവരവ് ലക്ഷ്യവും സജ്ജീകരിക്കുന്നു. ഈ കാലയളവില്‍ കുറഞ്ഞത് 40 ലക്ഷം രൂപ വിറ്റുവരവുള്ള ഈടില്ലാതെയുള്ള വായ്പകള്‍ക്ക് യോഗ്യരായ ബിസിനസുകളെയാണ് സാധാരണയായി വായ്പ ദാതാക്കള്‍ പരിഗണിക്കുന്നത്.


ലാഭം ഉറപ്പുള്ള ബിസിനസ് - കുറഞ്ഞത് 1 വർഷമെങ്കിലും ലാഭകരമായി തുടരുന്ന ഈടില്ലാതെയുള്ള വായ്പകള്‍ക്ക് യോഗ്യരായ ബിസിനസുകളെ മാത്രമേ വായ്പ ദാതാക്കള്‍ പരിഗണിക്കൂ. ഇത് ബിസിനസ് ഉടമയുടെ സ്ഥിരമായ വരുമാനവും കടമെടുത്ത തുക തിരിച്ചടക്കാനുള്ള കഴിവും ഉറപ്പാക്കുന്നു.


ബിസിനസ് ഘടന - ഏക ഉടമസ്ഥർ, പങ്കാളിത്ത സ്ഥാപനങ്ങള്‍, പ്രൈവറ്റ് ലിമിറ്റഡ് കമ്ബനികള്‍, ട്രസ്റ്റുകള്‍, പരിമിത ബാധ്യതാ പങ്കാളിത്തം (LLP) എന്നിവയായി രജിസ്റ്റർ ചെയ്തിട്ടുള്ള ബിസിനസുകള്‍ക്ക് മാത്രമേ ഈടില്ലാത്ത ബിസിനസ് ലോണുകള്‍ക്ക് അർഹതയുള്ളൂ.


പ്രായപരിധി - കൊളാറ്ററല്‍ ഫ്രീ ബിസിനസ് ലോണുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി വായ്പ നല്‍കുന്നയാളില്‍ നിന്ന് വ്യത്യസ്തമാണ്. എന്നിരുന്നാലും, പ്രാഥമിക അപേക്ഷകന് ലോണ്‍ മെച്യൂരിറ്റി സമയത്ത് 25 നും 65 നും ഇടയില്‍ പ്രായമുണ്ടായിരിക്കണം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക