Click to learn more 👇

വിനീതിന് അവധി അനുവദിച്ചില്ല; ഭാര്യ മൂന്നുമാസം ഗര്‍ഭിണി; ഭാര്യയെ കാണാന്‍ ആഗ്രഹിച്ചിട്ട് അതും നടന്നില്ല; പോലീസുകാരൻ ക്യാമ്ബില്‍ സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കി; അഞ്ച് വര്‍ഷത്തിനിടെ പോലീസ് സേനയില്‍ ജീവനൊടുക്കിയത് 90 പേര്‍


 

അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷൻ പോലീസ് ക്യാമ്ബില്‍ പോലീസുകാരൻ സ്വയംനിറയൊഴിച്ച്‌ ജീവനൊടുക്കി. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പ് കമാൻഡോ വിനീത് (36) ആണ് ആത്മഹത്യചെയ്തത്.


അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗർഭിണിയാണ്.


തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയില്‍ എത്തിച്ചത്. ഉടനെ മരണം സ്ഥിരീകരിച്ചുവെന്ന് പോലീസറിയിച്ചു.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക