ലുലു മാളുകളില് കേരളത്തില് ജോലി നേടാന് അവസരം. കൊച്ചിയിലെ ലുലു മാളിലേക്കാണ് മാനേജര് എച്ച്.ആര്- കോംപന്സേഷന് ആന്റ് ബെനഫിറ്റ്സ്, മാനേജര് എച്ച്.ആര് എന്നീ തസ്തികകളില് നിയമനം നടക്കുന്നത്.
താഴെ പറയുന്ന യോഗ്യതയുള്ളവർക്ക് ഡിസംബർ 15ന് മുന്പായി അപേക്ഷ നല്‍കണം.
ജോബ് കോഡ്
മാനേജര് എച്ച്.ആര്- കോംപന്സേഷന് ആന്റ് ബെനഫിറ്റ്സ്= MHR01
മാനേജര് എച്ച്‌ആര്- Complaints = MHR02
യോഗ്യത
മാനേജര് എച്ച്.ആര്- കോംപന്സേഷന് ആന്റ് ബെനഫിറ്റ്സ്
കോര്പ്പറേറ്റ് എച്ച് ആര് മേഖലയില് കുറഞ്ഞത് എട്ട് വര്ഷത്തെ പ്രവൃത്തി പരിചയമുള്ളവരായിരിക്കണം. മാത്രമല്ല ഉദ്യോഗാര്ഥികള്ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് (വേഡ്, എക്സല്, പവര്പോയിന്റ്), പവര്ബിഐ എന്നിവയില് പ്രാവീണ്യവും എച്ച് ആര് ഐ എസ് ഇംപ്ലിമെന്റ് ചെയ്യുന്നതിലും റീസ്ട്രക്ച്ചര് ചെയ്യുന്നതിലും മികച്ച പശ്ചാത്തലം ഉള്ളവരായിരിക്കണം. വലിയ ശമ്ബളവുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് നിയമാനുസൃതം കൈകാര്യം ചെയ്യുന്നതില് അറിവുണ്ടായിരിക്കണം. ഡിജിറ്റല് എച്ച് ആര് ട്രാന്സ്ഫര്മേഷനിലും പോളിസി മേക്കിങ്ങ്, കെ പി ഐകള് എസ്റ്റാബ്ലിഷ് ചെയ്യല്, പ്രോത്സാഹന പദ്ധതികള് നടപ്പിലാക്കുന്നതിലും പ്രാവീണ്യമുള്ളവരുമായിരിക്കണം.
മാനേജര് എച്ച്‌ആര്- Complaints
എച്ച്. ആര് മേഖലയില് പത്ത് വര്ഷത്തെ പരിചയം വേണം. എല്.എല്.ബി, എം.ബി.എ യോഗ്യത വേണം. കൂടാതെ
തൊഴില് നിയമത്തിലും റിസ്ക് മാനേജ്മെന്റിലും വൈദഗ്ദ്ധ്യവുമുള്ളവരായിരിക്കണം ഉദ്യോഗാര്ത്ഥകള്. പോളിസി ഡെവലപ്മെന്റ്, കംപ്ലയന്സ് ഓഡിറ്റ് എന്നിവയിലെ മികച്ച അറിവിനോടൊപ്പം എംപ്ലോയി റിലേഷനിലും ഇന്വെസ്റ്റിഗേഷനിലും മികച്ച ട്രാക്ക് റെക്കോര്ഡും ഉണ്ടായിരിക്കണം.
അപേക്ഷ
താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റ/ സിവി Careers@luluindia.com എന്ന ഐഡിയിലേക്ക് മെയില് ചെയ്യുക. മെയിലിന്റെ സബ്ജക്‌ട് ലൈനില് ജോബ് കോഡ് നിര്ബന്ധമായും ഉള്പ്പെടുത്തണം. അപേക്ഷ നല്കേണ്ട അവസാന തീയതി ഡിസംബര് 15 ആണ്.