Click to learn more 👇

ചലച്ചിത്ര മേള ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂകിവിളി; യുവാവിനെ കസ്റ്റഡിയിലെടുത്തു


 

ഐ.എഫ്.എഫ്.കെ. ഉദ്ഘാടനവേദിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരേ കൂവല്‍. കൂവിയ ആളെ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

റോമിയോ എം. രാജ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


ഉദ്ഘാടനവേദിയിലേക്ക് മുഖ്യമന്ത്രി നടന്നുകയറുന്നതിനിടെയാണ് സദസ്സിലിരുന്ന റോമിയോ എം.രാജ് കൂവിയത്. തൊട്ടുപിന്നാലെ പോലീസ് ഇടപെടുകയും ഇയാളെ കസ്റ്റഡിയിലെടുത്ത് വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു.


റോമിയോ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് അല്ലെന്നാണ് വിവരം. 2022-ലെ ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ്സായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നതെന്നും പറയുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക